
ആസിഫ് അലി, അനശ്വര രാജൻ എന്നിവർ പ്രധാന കഥാപാത്രങ്ങളായി പുതിയതായി റിലീസ് ചെയ്ത ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്ത 'രേഖാചിത്രം' ഇപ്പോഴും തിയേറ്ററുകളിൽ സൂപ്പർഹിറ്റായി പ്രദർശനം തുടരുകയാണ്. കേരളത്തിൽ മാത്രമല്ല ചെന്നൈ, ബാംഗ്ലൂർ പ്രദേശങ്ങളിലും മികച്ച പ്രതികരണമാണ് രേഖാചിത്രത്തിന് ലഭിക്കുന്നത്. 75 കോടി രൂപയാണ് ചിത്രം ബോക്സ് ഓഫീസിൽ നിന്നും ഇടുവരെ കളക്റ്റ് ചെയ്തത്.
25 ദിവസം കൊണ്ടാണ് സിനിമ ഈ നേട്ടം കൈവരിച്ചത്. സിനിമയുടെ അണിയറപ്രവർത്തകർ തന്നെയാണ് ഈ വാർത്ത സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടത്. കിഷ്കിന്ധാ കാണ്ഡത്തിന് ശേഷം ആസിഫ് അലിയുടെ കരിയറിലെ രണ്ടാമത്തെ 50 കോടി നേട്ടമാണ് രേഖാചിത്രം. രാമു സുനിലിന്റെ കഥയ്ക്ക് രാമു സുനിലും ജോൺ മന്ത്രിക്കലും ചേർന്നൊരുക്കിയ ബ്രില്ല്യന്റായ തിരക്കഥയാണ്. മനോജ് കെ ജയൻ, ഇന്ദ്രൻസ്, ഹരിശ്രീ അശോകൻ, ഭാമ അരുൺ, ജഗദീഷ്, സായികുമാർ, നിഷാന്ത് സാഗർ, പ്രേംപ്രകാശ്, സുധി കോപ്പ, മേഘ തോമസ്, സെറിൻ ശിഹാബ് തുടങ്ങിയവരും ചിത്രത്തിലുണ്ട്. ആനന്ത് ശ്രീബാല സിനിമക്ക് ശേഷം കാവ്യാ ഫിലിം കമ്പനിയും ആൻ മെഗാ മീഡിയയും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. രേഖാചിത്രം തിയേറ്ററിൽ കണ്ടവർ വീണ്ടും ഒരിക്കൽ കൂടി ചിത്രം കാണാനുള്ള കാത്തിരിക്കുന്നു. ചിത്രത്തിന്റെ ഒടിടി റിലീസിനായി കാത്തിരിക്കുന്നവരും ഏറെയാണ്. സോണിലിവാണ് ചിത്രത്തിന്റെ സ്ട്രീമിംഗ് അവകാശം സ്വന്തമാക്കിയത്. 2025 മാർച്ച് 7-ന് സോണി ലിവിൽ കാണാം. അവസാന ഫ്രെയിം വരെ നിങ്ങളെ പിടിച്ചിരുത്തുന്ന ഈ ത്രില്ലർ മിസ്സാക്കരുത്!.